മൂവാറ്റുപുഴ: റിപ്പബ്ലിക് ദിന ക്യാമ്പിൽ കേരള ലക്ഷദ്വീപ് ഡയറക്‌റേറ്റിനെ പ്രതിനിധീകരിച്ച് പ്രൈം മിനിസ്റ്റർ റാലിയിൽ മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥി കേഡറ്റ് അഭിനീന്ദ്രൻ പി. ബാബു പങ്കെടുക്കും. തുടർച്ചയായ മൂന്നാംവർഷമാണ് നിർമല കോളേജിൽനിന്ന് എൻ.സി.സി. കേഡറ്റുകൾ റിപ്പബ്ലിക് ദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നിർമ്മല കോളേജ് ഫിസിക്‌സ് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായ അഭിനീന്ദ്രൻ കുമാരമംഗലം പള്ളിപ്പാട്ട് പി.എം. ബാബുവിന്റെയും സി.പി. ലളിതാംബികയുടെയും മകനാണ്. കൊവിഡ് പശ്ചാത്തലത്തിൽ ചുരുക്കം കേഡറ്റുകളെ മാത്രമാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. ഈ നേട്ടം കോളേജ് എൻ.സി.സി യൂണിറ്റിന് ഏറെ അഭിമാനകരമാണെന്ന് പ്രിൻസിപ്പൽ ഡോ.കെ.വി. തോമസ് പറഞ്ഞു.