കൊച്ചി: ഭാരതത്തിന്റെ 73ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 9ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് ദേശീയ പതാക ഉയർത്തും. തുടർന്ന് അദ്ദേഹം റിപ്പബ്ലിക്ദിന സന്ദേശം നൽകും. ദേശീയഗാനത്തോടെ ചടങ്ങുകൾ അവാസാനിക്കും. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ എന്നിവരെ ആഘോഷപരിപാടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിപ്പബ്ലിക്ക് പരേഡുമായി ബന്ധപ്പെട്ട് മാർച്ച്പാസ്റ്റ്, സമ്മാനദാനം എന്നിവ ഉണ്ടായിരിക്കില്ല. ക്ഷണിതാക്കളുടെ എണ്ണം കുറച്ചിട്ടുണ്ട്.