yuvakala
കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ പഠനകൃതിക്കുള്ള അവാർഡ് നേടിയ മോഹൻദാസ് സൂര്യനാരായണന് യുവകലാസാഹിതി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരം സെക്രട്ടറി ജോർജ് വെട്ടിക്കുഴി സമ്മാനിക്കുന്നു

മൂവാറ്റുപുഴ: കുഞ്ചൻനമ്പ്യാർ സ്മാരകസമിതി ഏർപ്പെടുത്തിയ പഠനകൃതിക്കുള്ള അവാർഡ് നേടിയ മൂവാറ്റുപുഴയുടെ ചരിത്രകാരൻ മോഹൻദാസ് സൂര്യനാരായണനെ യുവകലാസാഹിതി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് വി.കെ. മണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ജോർജ് വെട്ടിക്കുഴി സ്നേഹാദരം കൈമാറി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.ബി. ബിനീഷ്‌കുമാർ, മണ്ഡലം കമ്മിറ്റി അംഗം കെ.എം. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. മോഹൻദാസ് രചിച്ച നഗരപുരാവൃത്തങ്ങൾ എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്.