roji-m-john
പാറക്കടവ് പുളിയനം ത്രിവേണിക്കവലയിൽ ചേർന്ന കോൺഗ്രസ് പ്രതിഷേധ യോഗം റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പാറക്കടവ് പാടശേഖരത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് സർവ്വേക്കല്ല് സ്ഥാപിക്കാനെത്തെിയാൽ തടയാൻ തയ്യാറായി നിന്ന കോൺഗ്രസ് പ്രവർത്തകർക്ക് നിരാശ. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കളും ജനപ്രതിനിധികളുമടക്കം പുളിയനം ത്രിവേണിക്കവലയിൽ കേന്ദ്രീകരിച്ചെങ്കിലും ഉദ്യോഗസ്ഥർ ആരും എത്താതിരുന്നതിനാൽ പ്രതിഷേധ യോഗം ചേർന്ന് മടങ്ങി.

റോജി എം. ജോൺ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. നാരായണൻ, നേതാക്കളായ പി.വി. ജോസ്, ജോഷി പറോക്കാരൻ, എസ്.ബി. ചന്ദ്രശേഖരവാര്യർ, പൗലോസ് കല്ലറക്കൽ, സുനിൽ അറക്കലാൻ, സി.പി. ഡേവിസ്, റൈജി സിജോ, ജെസി ജോയി, രാജമ്മ, എൻ.പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.

പാറക്കടവ് പഞ്ചായത്തിലെ 4,16, 17, 18 വാർഡുകൾ ഉൾപ്പെട്ട കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളുമാണ് കെ. റെയിൽ പദ്ധതിക്കായി ഏറ്റെടുക്കാൻ നീക്കമുള്ളത്.