പറവൂർ: നഗരസഭയിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഏഴരക്ക് നഗരസഭ അങ്കണത്തിൽ ചെയർപേഴ്സൺ വി.എ. പ്രഭാവതി പതാക ഉയർത്തും. ഒമ്പതിന് കച്ചേരി മൈതാനത്തിൽ നടക്കുന്ന ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് മുരളി ഗോപാൽ പണ്ടാല പതാക ഉയർത്തി റിപബ്ലിക്ദിന സന്ദേശം നൽകും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും.