അങ്കമാലി: അങ്കമാലി സെൻട്രൽ ജംഗ്ഷത്തിൽ നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു. പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞുവീണു. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. ആലുവ ഭാഗത്തുനിന്നുവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ടൗണിലെ വൈദ്യുതിബന്ധം താറുമാറായി. സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായി. ഏറെനേരം ഗതാഗത തടസവുമുണ്ടായി. പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് റോഡിലെ തടസം നീക്കി.