പറവൂർ: യൂണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ ഘടകമായ വ്യാപാരി വ്യവസായി പറവൂർ ഫോർട്ട് റോഡിൽ പുല്ലംകുളം സ്കൂളിന് സമീപം നിർമ്മിച്ച വാണിജ്യനിലയത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തരക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ചർച്ചാസമ്മേളന ഹാളിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവഹിക്കും. ടി.വി. നിഥിൻ, സജി നമ്പിയത്ത്, എ.കെ. വേണുഗോപാൽ, എം.വി. അഗസ്റ്റിൻ, കെ.എം. സലിം തുടങ്ങിയവർ പങ്കെടുക്കും.