ആലുവ: മണ്ണ് മോഷണത്തിനും പഞ്ചായത്തുവക പൊതുമുതൽ നാശത്തിനുമെതിരെ ജനപ്രതിനിധികൾക്കെതിരെ പൊലീസിൽ പരാതി.
എടത്തല ഗ്രാമപഞ്ചായത്ത് പത്താംവാർഡിൽ കോരങ്ങാട്ടുചാൽ റോഡ് കുഴിച്ച് അനധികൃതമായി മണ്ണ് മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാരാണ് ഗ്രാമ - ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ എടത്തല പൊലീസിൽ പരാതി നൽകിയത്. മൂന്നുമാസം മുമ്പായിരുന്നു സംഭവമെങ്കിലും റോഡിന്റെ അവകാശം സംബന്ധിച്ച് ഉൾപ്പെടെ വിവരാവകാശനിയമപ്രകാരം രേഖകൾ സമ്പാദിച്ചശേഷമാണ് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയത്.