കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ ഐ.ക്യു.എ.സിയുടെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. സ്കൂൾ മാനേജർ സി.എം. ബേബി ഉദ്ഘാടനം ചെയ്തു. ടൂറിസത്തിന്റെ സാദ്ധ്യതകളെപ്പറ്റി ഗ്രീനിക്സ് നേച്ചർ പാർക്ക്‌ മാനേജരും മാദ്ധ്യമപ്രവർത്തകനുമായ ജെറിൽ ജോസ് ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ പി.കെ. സുദർശനൻ, സിറിൻ സേവ്യർ, സനീഷ് തമ്പാൻ, രേഷ്മ രമേശ്‌ എന്നിവർ സംസാരിച്ചു.