snc
ആലുവ ശ്രീനാരായണ ക്ളബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. പി. പല്പുവിന്റെ 72 -ാം ചരമ വാർഷിക ദിനാചരണം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ആലുവ ശ്രീനാരായണ ക്ളബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. പി. പല്പുവിന്റെ 72 -ാം ചരമവാർഷിക ദിനാചരണം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. ദിവാകരൻ, ട്രഷറർ കെ.ആർ. ബൈജു, യോഗം മേഖലാ കൺവീനർ വി.എ. ചന്ദ്രൻ, ആർ.കെ. ശിവൻ, പി.എം. വേണു, സുനിൽ അടുവാശേരി, വിശ്വംഭരൻ മുപ്പത്തടം, സിന്ധു ഷാജി, ലൈല സുകുമാരൻ, ബാബുരാജ്, ഷാജി കടുങ്ങല്ലൂർ, എം.പി. നാരായണൻകുട്ടി, വിപിൻദാസ് എന്നിവർ സംസാരിച്ചു.