കൂത്താട്ടുകുളം: നെഹ്റു യുവകേന്ദ്രയും വടകര ലിറ്റിൽഫ്ലവർ ഹൈസ്കൂളുമായി സഹകരിച്ച് ദേശീയ സമ്മതിദാന ദിനം ഓൺലൈനായി സംഘടിപ്പിച്ചു. നഗരസഭാ കൗൺസിലർ ജിജോ ടി. ബേബി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിറ്റിൽ തെരേസ് അദ്ധ്യക്ഷയായി. അദ്ധ്യാപികമാരായ സിസ്റ്റർ മാരിയറ്റ്, ജയറാണി ജോസഫ്, നെഹ്‌റു യുവകേന്ദ്ര വോളന്റിയർമാരായ ആശാ പോൾ, ആര്യ മുരളി എന്നിവർ പ്രസംഗിച്ചു. വോട്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വോട്ടേഴ്സ് ഡേ പ്രതിജ്ഞ, ക്വിസ്‌ മത്സരം എന്നിവ സംഘടിപ്പിച്ചു.