 
ആലുവ: അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചൈതന്യയെ ബി.ജെ.പി ഒ.ബി.സി മോർച്ച ആലുവ മണ്ഡലം കമ്മിറ്റി ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധൻ പൊന്നാടഅണിയിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് എ.എസ്. സലിമോൻ, ജനറൽ സെക്രട്ടറി ഹരി എടത്തല, സെക്രട്ടറി കെ.കെ. വേണുഗോപാൽ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് കുഞ്ഞൻ തുടങ്ങിയവർ പങ്കെടുത്തു.