covid

കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും 9,000ന് മുകളിൽ ഇന്നലെ 9,405 പേർക്ക് രോഗം സ്ഥിരീകരിച്ചു. 6,847പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 20 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. 8,641 പേർ രോഗ മുക്തി നേടി.

6,801പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 54,790 ആണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആകെഎണ്ണം 45,929ആണ്.

ഇന്നലെ നടന്ന വാക്‌സിനേഷനിൽ 10,463 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 3,288 ആദ്യ ഡോസും, 3,976 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 7,534 ഡോസും, 2,918 ഡോസ് കൊവാക്‌സിനും 11 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ്.

ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 3,199 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 51,300 ഡോസ് മുൻകരുതൽ ഡോസ് നൽകി

ജില്ലയിൽ ഇതുവരെ
57,89,299 ഡോസ് വാക്‌സിനാണ് നൽകിയത്. 31,84,072 ആദ്യ ഡോസ് വാക്‌സിനും, 25,53,927 സെക്കന്റ് ഡോസ് വാക്‌സിനും നൽകി.
ഇതിൽ 51,04,855 ഡോസ് കൊവിഷീൽഡും, 6,67,820 ഡോസ് കൊവാക്‌സിനും, 16,624 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.