photo
വാഹനാപകടത്തിൽ മരിച്ച റിട്ട. റിസർവ്വ് പൊലീസ് ഇൻസ്‌പെക്ടർ ഗോപാലകൃഷ്ണന്റെ കുടുംബത്തിന് ജില്ലാ പോലീസ് വായ്പ സഹകരണസംഘത്തിന്റെ അപകട ഇൻഷ്വറൻസ് പദ്ധതിയിലെ 10 ലക്ഷം രൂപയുടെ ആനുകൂല്യം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. കൈമാറുന്നു

വൈപ്പിൻ: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ച റിട്ട. റിസർവ്വ് പൊലീസ് ഇൻസ്‌പെക്ടർ വി.കെ. ഗോപാലകൃഷ്ണന്റെ കുടുംബത്തിന് ജില്ലാ പൊലീസ് വായ്പാ സഹകരണസംഘത്തിന്റെ അപകട ഇൻഷ്വറൻസ് പദ്ധതിയിലെ 10 ലക്ഷം രൂപയുടെ ആനുകൂല്യം കൈമാറി. ഗോപാലകൃഷ്ണന്റെ ഭാര്യ രേവതിക്ക് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ചെക്ക് കൈമാറി.
സഹകരണസംഘം പ്രസിഡന്റ് ഇ.കെ. അനിൽകുമാർ, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സിറ്റി ജില്ലാ സെക്രട്ടറി പി.ജി. അനിൽകുമാർ, കെ.പി.എ റൂറൽ ജില്ലാ സെക്രട്ടറി എം.എം. അജിത്കുമാർ, സിറ്റി ജില്ലാ പ്രസിഡന്റ് കെ.ടി. ദീപു, കെ.പി.ഒ.എ. സിറ്റി ജില്ലാ ഖജാൻജി എ.ജെ. സെബാസ്റ്റ്യൻ, സംഘം സെക്രട്ടറി എ.എൻ. കൗസല്യ തുടങ്ങിയവർ പങ്കെടുത്തു.