വൈപ്പിൻ: മുനമ്പം ഹാർബർ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൊലോറോ പിക്ക് അപ്പ് വാഹനം തിങ്കളാഴ്ച വെളുപ്പിന് മോഷണംപോയ സംഭവത്തിൽ അന്യസംസ്ഥാനക്കാരനെ കസ്റ്റഡിയിലെടുത്തു. പാലക്കാട് സൗത്ത് സ്റ്റേഷൻ പരിധിയിലാണ് വാഹനം കണ്ടെത്തിയത്.
മുനമ്പത്തുനിന്ന് അന്വേഷണത്തിന് പോയ എസ്.ഐ. കുരുവിള, സി.പി.ഒ ബെൻസി എന്നിവർ പാലക്കാട് എത്തി വാഹനവും മുഷിഞ്ഞവേഷത്തിൽ കാണപ്പെട്ട പ്രതിയേയും കസ്റ്റഡിയിലെടുത്തു. അന്യസംസ്ഥാന തൊഴിലാളിയായ ഇയാൾ മാനസികഅസ്വാസ്ഥ്യം നേരിടുന്നയാളാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം ചികിത്സയ്ക്കായി മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.