കുമ്പളങ്ങി: 1971ൽ ബംഗ്ലാദേശ് വിമോചന യുദ്ധം വിജയിച്ചതിന്റെ ഓർമയ്ക്കായി ഇന്ത്യ ഗേറ്റിൽ ജ്വലിപ്പിച്ചു നിർത്തിയ അമർ ജവാൻ ജ്യോതി കേന്ദ്രസർക്കാർ അണച്ചതിൽ പ്രതിഷേധിച്ച് കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളങ്ങി കാർഗിൽ യുദ്ധ സ്മാരകത്തിൽ പ്രതീകാത്മക അമർ ജവാൻ ജ്യോതി തെളിയിച്ചു. ലെഫ്റ്റനന്റ് കെ.പി ജോബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.പി ശിവദത്തൻ, പഞ്ചായത്ത് പ്രസിഡന്റ് ലീജതോമസ്, പി.എ സഹീർ, പി.ജെ ആന്റണി, പി.ജെ പ്രദീപ്, പി.പി ജേക്കബ് ജോഷി ആന്റണി, സി.എക്‌സ് ജൂഡ്, എ.എം സുരേന്ദ്രൻ, പി.എ ബാബു തുടങ്ങിയവർ പ്രസംഗിച്ചു