
കളമശേരി: രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ കളമശേരി മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപി, മേഖല പ്രസിഡന്റ് ടി.കെ. കരീം, എസ്.ടി.യു.മേഖല സെക്രട്ടറി അലിയാർ കാരുവള്ളി, സി.ഐ.ടി.യു. ജില്ല ജോയിൻ സെക്രട്ടറി മുജീബ് റഹ്മാൻ, എ.എം.. യൂസഫ് , എസ്.രമേശൻ, ബിജു തുടങ്ങിയവർ പങ്കെടുത്തു.