 
വൈപ്പിൻ: ജില്ലയിലെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുക്കപ്പെട്ട എടവനക്കാട് വെറ്ററിനറി ആശുപത്രിയിലെ ഡോ.പി.എ. സൈറയെ എടവനക്കാട് ക്ഷീരകർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം ഉപഹാരം നൽകി ആദരിച്ചു. ഹാഷിക്ക് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.കെ. ഷാലി, കെ.ജെ. ആൽബി, സി.കെ. രാജു, ഉണ്ണിക്കൃഷ്ണൻ പുത്തൻപുരയ്ക്കൽ, പ്രദീപ് കോക്കളത്ത്, ചന്ദ്രൻ , ഹരിദാസ് വാച്ചാക്കൽ എന്നിവർ പങ്കെടുത്തു.