കാലടി: കാഞ്ഞൂർ കെട്ടിട നിർമ്മാണത്തിന് എയർപോർട്ടിന്റെ എൻ.ഒ.സി നിർബന്ധമാണെന്ന തീരുമാനം സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട നൂറുകണക്കിന് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു. 450 ചതുരശ്ര അടിയിൽ താഴെ വിസ്തീർണ്ണമുള്ളതും എട്ട് മീറ്ററിൽ താഴെ ഉയരവുമുള്ള കെട്ടിടങ്ങൾക്ക് എയർപോർട്ടിന്റെ എൻ.ഒ.സി വേണമെന്നാണ് നിബന്ധന. മൂവായിരം രൂപ നൽകിയാൽ എൻ.ഒ.സി ലഭിച്ചിരുന്നത്. ഇപ്പോൾ ഏഴായിരം രൂപ നൽകണം. തുക അടച്ചാലും സമയബന്ധിതമായി എൻ.ഒ.സി ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. എൻ.ഒ.സി നിർബന്ധമാണെന്ന തീരുമാനം പിൻവലിക്കുവാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് അംഗം ടി.എൻ. ഷൺമുഖൻ ആവശ്യപ്പെട്ടു.