
കൊച്ചി: പത്താം ക്ലാസ് പാസായവർക്ക് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. രാസവസ്തു- വള മന്ത്രാലയത്തിന് കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോകെമിക്കൽ എൻജിനീയറിംഗ് ആൻഡ് ടെക്നോളജി ( സിപ്പറ്റ്) യിലാണ് ആറ് മാസം ദൈർഘ്യമുള്ള വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ സൗജന്യമായി നടത്തുന്നത്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എൻജിനീയറിംഗ്, ഡിഗ്രി, ഡിപ്ലോമ, കോളേജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ കോഴ്സുകളും ഇന്റേൺഷിപ്പ്, പ്രോജക്ട് ഗൈഡൻസ് എന്നിവയും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന് ജോബ് ഫെയറുകളും നടത്തുന്നുണ്ട്.