bom

കൊച്ചി: നടപ്പുവർഷത്തെ ഡിസംബർപാദത്തിൽ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്‌ട്ര രണ്ടുമടങ്ങ് വളർച്ചയോടെ 325 കോടി രൂപ ലാഭം നേടി. എക്കാലത്തെയും ഉയർന്ന ത്രൈമാസ ലാഭമാണിതെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ എ.എസ്. രാജീവ് പറഞ്ഞു.

അറ്റ പലിശ വരുമാനം 16.9 ശതമാനം ഉയർന്ന് 1,527 കോടി രൂപയിലും അറ്റ പലിശ മാർജിൻ 3.06 ശതമാനത്തിൽ നിന്ന് 3.11 ശതമാനത്തിലും എത്തിയത് ബാങ്കിന് നേട്ടമായി. മൊത്തം നിഷ്‌ക്രിയ ആസ്തി 7.69 ശതമാനത്തിൽ നിന്ന് 4.73 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്‌തി 2.59 ശതമാനത്തിൽ നിന്ന് 1.24 ശതമാനമായും കുറഞ്ഞതും കരുത്തായി.