
കൊച്ചി: ഗാന്ധിപ്രതിമയ്ക്ക് മുമ്പിൽ സമർപ്പിച്ച് വേറിട്ടൊരു പുസ്തകപ്രകാശനം. കച്ചേരിപ്പടി ഗാന്ധിഭവനു മുന്നിലാണ് റിപ്പബ്ലിക് ദിനത്തിൽ കവി പി.ഐ. ശങ്കരനാരായണന്റെ 'അങ്ങാണ് എന്റെ പ്രചോദനം ' എന്ന ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകം പൂവിനൊപ്പം ഗാന്ധി പ്രതിമയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രകാശനം ചെയ്തത്.
ഗാന്ധിജിക്കു പ്രിയപ്പെട്ട ' രഘുപതി രാഘവ ... ' രീതിയിൽ പുസ്തകത്തിൽ നിന്നുള്ള 'ആത്മചൈതന്യമേ ' എന്ന പ്രാർത്ഥന സംഗീതജ്ഞൻ ടി.പി. വിവേക് ആലപിച്ചു. എസ്. സാഗരൻ, ഡോ.കെ. രാധാകൃഷ്ണൻ നായർ, ആന്റണി, ഏലൂർ ഗോപിനാഥ്, കെ. വിശ്വനാഥൻ, കെ.എസ്. ദിലീപ്, കുരുവിള മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.