girl-child

കൊച്ചി: ജനശിക്ഷൺ സൻസ്ഥാൻ, റോട്ടറി ക്ലബ്, റെയിൽവേ ചൈൽഡ് ലൈൻ, സഹൃദയ എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാലികദിനം ആചരിച്ചു. നബാർഡ് എറണാകുളം ജില്ലാ ഡവലപ്‌മെന്റ് മാനേജർ അജീഷ് ബാലു ഉദ്ഘാടനം ചെയ്തു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് കാട്ടിയ ബാലികമാരെ ആദരിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ജനശിക്ഷൺ സൻസ്ഥാൻ കോ ഓർഡിനേറ്റർ സി.ജി. മേരി, ഷാനോ ജോസ്, ഷെൽഫി ജോസഫ് എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 75 ബാലികമാരെ ആദരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.