award

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓടക്കുഴൽ അവാർഡ് ദാന ചടങ്ങ് മാറ്റിവച്ചു. മഹാകവി ജി യുടെ 44ാം ചരമവാർഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യപരിഷത്ത് മന്ദിരത്തിലെ ജി സ്മാരക ഓഡിറ്റോറിയത്തിൽ വച്ച് ചടങ്ങ് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഗുരുവായൂരപ്പൻ ട്രസ്റ്റ് സെക്രട്ടറി ജി മധുസൂദനൻ അറിയിച്ചു. പ്രശസ്ത എഴുത്തുകാരി സാറാജോസഫിന്റെ ബുധിനി എന്ന കൃതിയാണ് ഇത്തവണ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. 30000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ട്രസ്റ്റ് അദ്ധ്യക്ഷയായ ഡോ.എം.ലീലാവതി പുരസ്കാരം സമ്മാനിക്കും.