charging

കൊച്ചി: വൈദ്യുത വാഹനങ്ങൾക്ക് പ്രിയമേറി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കാർ ചെലവിൽ നിർമ്മിക്കുന്ന 16 ചാർ‌ജിംഗ് സ്റ്റേഷനുകളും അടുത്തമാസം പ്രവർത്തസജ്ജമാകും. ദേശീയപാതകളിലും എം.സി റോഡിലുമാണിവ.

ഇടുക്കിയിൽ മാത്രം സംസ്ഥാന പാതയിലാണ് സ്റ്രേഷൻ. അനർട്ടും (ഏജൻസി ഫോർ നോൺ കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെകനോളജി) ഇ.ഇ.എസ്.എല്ലും (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ പത്തെണ്ണം കമ്മിഷൻ ചെയ്തു. ബാക്കി ആറെണ്ണമാണ് ഫെബ്രുവരിയിൽ ആരംഭിക്കുക.

 കമ്മിഷൻ ചെയ്തവ

ആലപ്പുഴ - ഓട്ടോകാസ്റ്റ്

കൊല്ലം - ഡി.ടി.പി.സി പന്മന.

ഇടുക്കി - ഡി.ടി.പി.സി

പാലക്കാട് - കാഞ്ഞിരംപുഴ ഡാം ഗാർഡൻ

കാസർകോട് - ഡ.ടി.പി.സി നീലേശ്വരം

തൃശൂർ- കിലാ കാമ്പസ്

എറണാകുളം- ഡി.ടി.പി.സി ടൂറിസ്റ്റ് ഇൻഫർ മേഷൻ സെന്റർ

തിരുവനന്തപുരം- ശംഖുമുഖം ‌ഡി.ടി.പി.സി തൈക്കാട് ഗസ്റ്റ് ഹൗസ്, പി.എം.ജി

പണി നടക്കുന്നവ

കോഴിക്കോട്- കെ.ടി.ഡി.സി ആഹാർ റെസ്റ്ററന്റ് വടകര

മലപ്പുറം- നഗരസഭ ബസ് സ്റ്റാന്റ് പെരുന്തൽമണ്ണ

കണ്ണൂർ- ഡി.ടി.പി.സി

പാലക്കാട്- ഷൊർണൂർ നഗരസഭ, ചിറ്റൂർ നഗരസഭ

വയനാട്- മുത്തങ്ങ ചെക്പോസ്റ്റ്

ചെലവ് 40 ലക്ഷം

ട്രാൻസ്ഫോ‌ർമർ‌ ആവശ്യമായി വന്നാൽ അതിനുള്ള 4 ലക്ഷം രൂപയും മറ്റ് ചിലവുകളും അടക്കം 40 ലക്ഷം രൂപയാണ് ചെലവ് വരുക. ചാർജിംഗ് മെഷീന് 30 ലക്ഷമാകും. 60 കിലോ വാട്ട് വീതമുള്ള സി.സി.എസ് (കംബൈൻഡ് ചാർജിംഗ് സിസ്റ്റം), ഷാഡമോ, 22 കിലോ വാട്ടുള്ള ടൈപ്പ് ടു സി ചാർജർ എന്നിവയടങ്ങുന്ന 142 കിലോ വാട്ടിന്റെ മെഷീനുകളാണ് സ്ഥാപിക്കുന്നത്.

യൂണീറ്റിന് രൂപ

വാഹനം ചാർജ് ചെയ്യുന്നതിന് യൂണിറ്റിന് 15 രൂപയാണ് നിരക്ക്. ഇതിൽ ഓരോ യൂണിറ്റിനും 5 രൂപ വീതം കെ.എസ്.ഇ.ബിക്കാണ്. ഒരുവാഹനത്തി​ന് 20 മുതൽ 40 യൂണിറ്റ് വൈദ്യുതി വേണ്ടി വരും.

" 6 ചാർജിംഗ് സ്റ്റേഷൻ കൂടി പരിഗണനയിലുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന സ്ഥലത്ത് ഇവ സ്ഥാപിക്കും."

ജെ. മനോഹർ, ഇ മൊബിലിറ്റി സെൽ ഹെഡ് അനർട്ട്.