school-
പിറവം പാഴൂർ ഗവണ്മെന്റ് എൽ.പി സ്കൂളിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുനിസിപ്പൽ വൈസ് ചെയർമാൻ കെ.പി. സലിം കുട്ടികൾക്ക് സൈക്കിളുകൾ കൈമാറുന്നു

പിറവം: പാഴൂർ ഗവണ്മെന്റ് എൽ.പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷവും 3, 4, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൈക്കിൾ വിതരണവും നടത്തി. സ്കൂളിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർമാൻ കെ.പി. സലിം പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് അഭിലാഷ് കെ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ സൈക്കിൾ വിതരണോദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൽസല വർഗീസ്, വികസനസമിതി ഭാരവാഹികളായ കെ. ആർ. പ്രദീപ്കുമാർ, സോമൻ വല്ലയിൽ, സിമ്പിൾ തോമസ്, വി.ജെ. ജോർജ്, മദർ പി.ടി.എ പ്രസിഡന്റും മുൻ മെമ്പറുമായ അത്സാ അനൂപ്, എച്ച്.എം ജയിംസ് പി.എ, സ്റ്റാഫ് സെക്രട്ടറി റീജാമോൾ തുടങ്ങിയവർ പങ്കെടുത്തു.