 
കുറുപ്പംപടി : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റേഷൻകടകൾ മുഖേന നൽകി കൊണ്ടിരുന്ന സൗജന്യകിറ്റ് വിതരണം പു:നസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ മുടക്കുഴ പൊതുവിതരണ കേന്ദ്രത്തിനു മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി.ജില്ലാ ജനറൽ സെക്രട്ടറി പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പി. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജോഷി തോമസ്, ഷാജി കീച്ചേരിൽ, റോഷ്നി എൽദോ, ജോസ് എ. പോൾ, വത്സ വേലായുധൻ, ഡോളി ബാബു, അനാമിക ശിവൻ, മാത്യുസ് തന്തലക്കാട്ട് എന്നിവർ പ്രസംഗിച്ചു.