പറവൂർ: കേരളത്തിലെ ജനങ്ങൾക്കിടയിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച പ്രൊഫ. എം.കെ. പ്രസാദിനെ മൂത്തകുന്നം ആശാൻ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. പ്രൊഫ. ഇ.കെ. പ്രകാശൻ, സി.കെ. സുധി, വി.കെ. സജീവൻ, വി.പി. അനൂപ്, വി.വി. സ്വാമിനാഥൻ, സി.ജെ. ഗോവിന്ദ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.