 
മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും വിവിധ ഓഫീസുകളിലും ഗ്രന്ഥശാലകളിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തിൽ നെഹ്റു പാർക്കിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് പതാക ഉയർത്തി റിപ്പബ്ലിക്ദിന സന്ദേശം നൽകി.
എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വൈസ് പ്രിൻസിപ്പൽ വി.എസ്. ധന്യ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ റിപ്പബ്ലിക്ദിന സന്ദേശം നൽകി.
മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിലുൾപ്പടെ വിവിധ ഓഫീസുകളിലും ദേശീയപതാക ഉയർത്തി. ഫയർസ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷും എം.വി.ഐ.പി ഓഫീസിൽ അസിസ്റ്റന്റ് എൻജിനീയർ ബൈജുവും പതാക ഉയർത്തി. വാളകം പബ്ലിക് ലൈബ്രറിയിൽ പഞ്ചായത്ത് മെമ്പർ പി.പി. മത്തായിയും പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയിൽ പ്രസിഡന്റ് എം.കെ. ജോർജ്ജും മാനാറി ഭാവന ലെെബ്രറിയിൽ പ്രസിഡന്റ് കെ.എൻ. രാജമോഹനനും ദേശീയപതാക ഉയർത്തി.
തട്ടുപറമ്പ് അക്ഷര പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി വി.എച്ച്. ഷെഫീഖ്, തൃക്കളത്തൂർ പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി എം.എൻ. അരവിന്ദാക്ഷൻ, പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, മുളവൂർ വിജ്ഞാനപോഷിണി വായനശാലയിൽ പ്രസിഡന്റ് കുര്യാക്കോസ്, വാഴപ്പിള്ളി വി.ആർ,എ പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി ആർ. രാജീവ്, മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി രജീഷ് ഗോപിനാഥ്, രണ്ടാർകര ഇ.എം.എസ് ലൈബ്രറിയിൽ പ്രസിഡന്റ് ബി.എൻ. ബിജു, പായിപ്ര പഞ്ചായത്തിൽ പ്രസിഡന്റ് മാത്യൂസ് വർക്കി എന്നിവർ ദേശീയപതാക ഉയർത്തി. തുടർന്ന് റിപ്പബ്ലിക്ദിന സന്ദേശവും നൽകി.