marammuri-
വടക്കേക്കര പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ ഭൂമിലെ മരം മുറിച്ചുമാറ്റിയനിലയിൽ

പറവൂർ: വടക്കേക്കര പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ ഭൂമിയിലെ മരം മുറിച്ചെടുത്തതായി പരാതി. ദേശീയപാതയുടെ വടക്കുഭാഗത്ത് എച്ച്.ഡി.പി.വൈ സ്കൂളിന്റെ പരിസരത്താണ് ചിലർ അനുമതിയില്ലാതെ മരം മുറിച്ചെടുത്തത്. 25 വർഷം മുമ്പ് സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി വനംവകുപ്പും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് വച്ചുപിടിപ്പിച്ചമരമാണിത്. മരംമുറിച്ച് വിറ്റവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് റവന്യൂ - വനം മന്ത്രിമാർ, ജില്ലാ കളക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ഡി.എഫ്.ഒ, തഹസിൽദാർ, വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ എന്നിവർക്ക് ഡി.വൈ.എഫ്.ഐ പരാതിനൽകി.