കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗത നിയന്ത്രണം പൊതു ഗാതാഗതം ഉപയോഗിക്കുന്ന ബസ് യാത്രക്കാർക്കും മെട്രോ യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ജില്ലാ കമ്മിറ്റി. ഒരുഭാഗത്തു നിന്നും വന്നിറങ്ങുന്ന യാത്രക്കാർക്കർക്ക് മറ്റൊരു ഭാഗത്തേക്ക് കണക്ഷൻ ബസ് ലഭിക്കണമെങ്കിൽ 500 മീറ്റർ നടക്കേണ്ട അവസ്ഥയാണുള്ളത്. നിയമപരമായ കാര്യങ്ങളും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും പരിഗണിക്കാതെ ഏകപക്ഷീയമായ ട്രാഫിക് പൊലീസിന്റെ ഗതാഗത പരിഷ്‌കരാം പിൻവലിച്ച് എല്ലാവർക്കും ഉപയോഗപ്രദമാക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കുറുവത്ത്, സെക്രട്ടറി കെ.എം. നവാസ്, ട്രഷറർ ടി.പി. അലി എന്നിവർ സംസാരിച്ചു.