 
ആലുവ: നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് നഗരത്തിൽ മെഗാശുചീകരണയജ്ഞം സംഘടിപ്പിച്ചു. റെസിഡന്റ്സ് അസോസിയേഷൻ, എൻ.എസ്.എസ് യൂണിറ്റ്, യു.സി കോളേജ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം.
മെട്രോസ്റ്റേഷൻ മുതൽ പുളിഞ്ചോട് വരെയും ഫ്ളൈഓവറിന്റെ അടിഭാഗവും മുനിസിപ്പൽ ലൈബ്രറി വളപ്പുമാണ് ശുചീകരിച്ചത്. ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. പരിപാടി തുടരും. മുനിസിപ്പൽ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ ഹിഷാം, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, കൗൺസിലർമാരായ ജെയ്‌സൺ പീറ്റർ, ഷമ്മി സെബാസ്റ്റ്യൻ, പി.പി. ജെയിംസ്, എൻ. ശ്രീകാന്ത്, ലിസ ജോൺസൺ, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി, എം. വസന്തൻ, ബേബി പുത്തൻപീടിക, ലെസ്‌ലി ജോസഫ്, കെ.ജി.വി. പതി, ജോയ് ആലുവ, സ്വാഗതസംഘം ജനറൽ കൺവീനർ എം.എൻ. സത്യദേവൻ എന്നിവർ നേതൃത്വം നൽകി.
ശുചീകരണ സാമഗ്രികളുമായി സ്റ്റാലിയൻസ്
നഗരത്തിൽ സംഘടിപ്പിച്ച മെഗാ ശുചീകരണത്തിനാവശ്യമായ സാധന സാമഗ്രികൾ സ്റ്റാലിയൻസ് ഇന്റർനാഷണൽ ആലുവ ചാപ്റ്ററാണ് നൽകിയത്. പ്രസിഡന്റ് പി.ഐ. ജോയി, സെക്രട്ടറി സാം ഇമ്മാനുവൽ, കെ.ജി.വി. പതി എന്നിവരുടെ നേതൃത്വത്തിൽ സാധനസാമഗ്രികൾ നഗരസഭാ അധികൃതർക്ക് കൈമാറി.