farm

കൊച്ചി: റിപ്പബ്ലിക്ക് ദിനത്തിൽ നഗരത്തിലെ ക്ഷീരകർഷകരെ ബി.ജെ.പി പ്രതിനിധി സംഘം ആദരിച്ചു. തൃക്കാക്കര ചിറ്റേത്തുകരയിലെ സംജാദ് നടക്കൽ, തുതിയൂരിലെ പോൾ മാത്യു, മകൻ ജെറിൻ പോൾ എന്നിവരെ സംഘം വീട്ടിൽ സന്ദർശിച്ചു.

ബി.ജെ.പി സംസ്ഥാന സമിതി അംഗവും വോക്കൽ ഫോർ ലോക്കൽ എന്റർപ്രണേഴ്‌സ് ക്ലബ് ചെയർപേഴ്‌സണുമായ സി.വി. സജനി, മണ്ഡലം വൈസ് പ്രസിഡന്റ് സി.പി. ബിജു, ഏരിയ ജനറൽ സെക്രട്ടറി പ്രജീഷ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ബീന, ജില്ല കമ്മിറ്റി അംഗം സുമലത ഉദയൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.