congress-
പിറവത്ത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം ദേശീയ പതാക ഉയർത്തുന്നു..

പിറവം: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ച് ബസ് സ്റ്റാൻഡിന് മുന്നിലെ കൊടിമരത്തിൽ മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം ദേശീയപതാക ഉയർത്തി. കെ. ആർ പ്രദീപ്കുമാർ, സാബു കെ. ജേക്കബ്, വർഗീസ് നാരേക്കാട്ട്, വി.ടി. പ്രതാപൻ, വർഗീസ് അറ്റ്ലാന്റിക്, വർഗീസ് തൂമ്പാപുറം, അനിത സജി, ജോൺ പൗലോസ്, പോൾ കൊമ്പനാൽ, ബെന്നി കളപ്പുരയ്ക്കൽ, ജോസി ജോസ്, പ്രദീപ് എന്നിവർ പങ്കെടുത്തു.