തൃക്കാക്കര: തൃക്കാക്കര നഗരസഭ തെരുവ് കച്ചവട സമിതി പുന:സംഘടന വഴിയോര കച്ചവടക്കാരുടെ പ്രതിനിധികളുടെ നാളെ നടത്താനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവച്ചു.കൊവിഡ് വ്യാപന നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല ബി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.