പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി എം.എൽ.എയുടെ 2021-22 വർഷത്തെ പ്രത്യേക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി 40.17 ലക്ഷം രൂപ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തിയായതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. പറവൂർ നിയോജകമണ്ഡലത്തിലെ പറവൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ ടോയ്‌ലെറ്റുകളുടെ പണികൾ പൂർത്തീകരിക്കുവാനായി 5 ലക്ഷം, കൂനമ്മാവ് സെന്റ്‌ ഫിലോമിനാസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഒന്നാംനിലയിൽ ടോയ്‌ലെറ്റ് ബ്ലോക്ക് പണിയുവാൻ 11.50 ലക്ഷം, പറവൂർ സെൻറ് അലോഷ്യസ് എൽ.പി സ്‌കൂളിൽ കിച്ചൺ ബ്ലോക്ക് നിർമ്മിക്കുവാനായി 6.50 ലക്ഷം, ഏഴിക്കര ഗ്രാമപഞ്ചായത്തിലെ പത്താംവാർഡിൽ പുളിങ്ങനാട് റോഡിലെ പൈപ്പുലൈൻ മാറ്റിസ്ഥാപിക്കുവാൻ 2.64 ലക്ഷം, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ ആറാംവാർഡിൽ തൂയിത്തറ - ചെറിയപല്ലംതുരുത്ത് ഭാഗത്തെ കുടിവെള്ളക്ഷാമം പൂർണ്ണമായി പരിഹരിക്കുവാൻ 2.74 ലക്ഷം, ചിറ്റാറ്റുകര ഗ്രാമപഞ്ചയാത്തിലെ എട്ടാംക വാർഡിൽ പുനർജ്ജനി റോഡിൽ പൈപ്പുലൈൻ വലിക്കുവാനായി 1.99 ലക്ഷം, പറവൂർ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിൽ ടോയ്‌ലെറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിനായി 7 ലക്ഷം, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിലെ പതിമൂന്നാംവാർഡിൽ ഇന്ദിരാഗാന്ധി റോഡ് നവീകരിക്കുവാനായി 2.80 ലക്ഷം എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്. ഉടൻ പ്രവൃത്തികൾ ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.