sugathan-
പി.ടി. ഏലിയാസിന്റെയും, എം.ജി. രാമചന്ദ്രന്റെയും സംയുക്ത ദിനാചരണം പിറവത്ത് കെ. എൻ. സുഗതൻ ഉദ്ഘാടനം ചെയ്യുന്നു

പിറവം: ചെറുത്തു നിൽപ്പിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയത്തിനാണ് ഇന്നിന്റെ പ്രസക്തിയെന്ന് സി.പി.ഐ ജില്ല ആക്ടിംഗ് സെക്രട്ടറി കെ.എൻ. സുഗതൻ പറഞ്ഞു. നേതാക്കളായ പി.ടി.ഏലിയാസിന്റെയും എം.ജി. രാമചന്ദ്രന്റെയും സംയുക്തദിനാചരണം പിറവത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി സി.എൻ.സദാമണി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി, ജില്ലാ കമ്മിറ്റിയംഗം എം.എം.ജോർജ്, മണ്ഡലം അസി.സെക്രട്ടറി അഡ്വ.ജിൻസൺ വി.പോൾ, മണ്ഡലം സെക്രട്ടറിയേറ്റംഗം കെ.പി.ഷാജഹാൻ, ലോക്കൽ സെക്രട്ടറി കെ.സി.തങ്കച്ചൻ എന്നിവർ സംസാരിച്ചു.