s-suhas
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 73–ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സിയാൻ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പതാക ഉയർത്തുന്നു

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പതാക ഉയർത്തി. സി.ഐ.എസ്.എഫിന്റെ 2 പ്ളാറ്റൂണുകൾ പരേഡ് നയിച്ചു. കമാൻഡർ പി. സുഭാഷ് ഷാ നേതൃത്വം നൽകി. എസ്.ഐമാരായ വിവേക് പാണ്ഡേ, പ്രവീൺകുമാർ എന്നിവർ നയിച്ചു. ചീഫ് സെക്യൂരിറ്റി ഓഫീസർ സുനിത് ശർമ്മ, ഡെപ്യൂട്ടി കമാൻഡന്റ് എം.ജെ. പ്രേം, എയർപോർട്ട് ഡയറക്ടർ എ.സി.കെ നായർ, എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ എ.എം. ഷബീർ, സജി കെ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത്

എറണാകുളം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. അഡീഷണൽ എസ്.പി കെ. ലാൽജി, എ.എസ്.പി അരുൺ കെ. പവിത്രൻ, ഡിവൈ.എസ്.പിമാരായ ആർ. റാഫി, പി. റെജി അബ്രഹാം, പി.കെ. ശിവൻകുട്ടി, ആലുവ എസ്.എച്ച്.ഒ എൽ. അനിൽകുമാർ എന്നിവർ സംബന്ധിച്ചു. കളമശേരിയിലെ ജില്ലാ ഹെഡ് ക്വാർട്ടർ സബ്ബ് ഇൻസ്‌പെക്ടർ പോൾസൺ കെ. ജോൺ നേതൃത്വം നൽകി.