മൂവാറ്റുപുഴ: അനെർട്ട് മുഖേന നാല്പതുശതമാനം സർക്കാർ സബ്സിഡിയോടെ ഗ്രിഡ് ബന്ധിത ഗാർഹിക സൗരവൈദ്യുതി നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ക്യാമ്പ് നാളെ (ശനി) അവസാനിക്കും. മൂവാറ്റുപുഴയിലെ ഉൗർജ്ജമിത്ര കേന്ദ്രത്തിലാണ് രജിസ്ട്രേഷൻ നടത്തുന്നത്. ഉപഭോക്താക്കൾ ആധാർകാർഡും വൈദ്യുതിബില്ലും രജിസ്ട്രേഷൻ ഫീസായ 1225രൂപയുമായി ക്യാമ്പിലെത്തിയാൽ പേര് ഓൺലൈനായി രജിസ്റ്റർചെയ്യാം. ഫോൺ: 9633854003.