കാലടി : കാലടി പാലത്തിന് താഴെയുള്ള മണപ്പുറത്തെ അടിക്കാടിന് തീ പിടിച്ചു. ഫയർഫോഴ്സെത്തി തീയണച്ചു. ബുധനാഴ്ച്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. പെരിയാറിൽ കാലടി പാലത്തിന് താഴെ മണപ്പുറത്ത് രണ്ടാൾപ്പൊക്കത്തിൽ ചെറുസസ്യങ്ങൾ, പുല്ല് എന്നിവ വളർന്ന് നിൽക്കുന്നുണ്ടായിരുന്നു. വേനൽ കടുത്തതോടെ കുറ്റിക്കാടുകളുടെ അടിയിലെ ഭാഗം ഉണങ്ങിയിരുന്നു. ഈ പ്രദേശത്താണ് തീ പിടിച്ചത്. അങ്കമാലി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽനിന്ന് സ്റ്റേഷൻഓഫീസർ കെ.എസ്. ഡിബിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി തീയണച്ചു. സേനാംഗങ്ങളായ പി.വി .പൗലോസ്, വി.കെ. ബിനിൽ, എം. രാമചന്ദ്രൻ, എസ്. വാര്യർ,വി.ആർ. രാഹുൽ എന്നിവരുമുണ്ടായിരുന്നു.