പറവൂർ: ഡി.വൈ.എഫ്.ഐ ടൗൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ കനിവോടെ കരുതലോടെ പദ്ധതിയുടെ ഭാഗമായി പറവൂർ താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാർഡിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഉച്ചഭക്ഷണ വിതരണം തുടങ്ങി. ഡോ. വിനീത പ്രമോദിന് ഉച്ചഭക്ഷണപ്പൊതി നൽകി നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, ഭാരവാഹികളായ പി.ആർ. സജേഷ്‌കുമാർ, നിവേദ് മധു, കെ.വി. വിനിൽ, കെ.എം. മിജോഷ് എന്നിവർ പങ്കെടുത്തു.