
കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് ലഭിച്ചവരും കുടുംബ വാർഷിക വരുമാനം 4,50,000 രൂപയിൽ കവിയാത്തവരും 2021-22 അദ്ധ്യയന വർഷം ജില്ലയിലെ ഗവ,എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ സയൻസ് കോഴ്സിനു പഠിക്കുന്ന പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ/എൻജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ ചേർന്ന് പഠിക്കുന്നതിനു പട്ടികജാതി വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ച്.