കൊച്ചി: ജനകീയാസൂത്രണ പദ്ധതി മൂന്നാംഘട്ടമായി അനുവദിച്ച 24 കോടി വികസന പ്രവർത്തനങ്ങൾക്ക് തികയില്ലെന്ന് പ്രതിപക്ഷം . രണ്ടുമാസം കൊണ്ട് പദ്ധതി നിർവഹണം പൂർത്തീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ . ആന്റണി കുരീത്തറ, പാർലമെന്ററി പാർട്ടി സെക്രട്ടറി എം. ജി. അരിസ്റ്റോട്ടിൽ എന്നിവർ പറഞ്ഞു. ഉത്പാദന മേഖലയിൽ മാത്രമാണ് തുക വകയിരുത്താൻ കഴിയുന്നത് അതിൽ പുതിയ ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതി നിർവഹിക്കുന്നതിന് കുറഞ്ഞ സമയപരിധി മൂലം കഴിയാതെ വരുന്നു . അനുവദിച്ച തുക ചെലവഴിച്ചില്ലെങ്കിൽ അടുത്ത വർഷത്തെ പദ്ധതി വിഹിതത്തിൽ കുറവ് വരും എന്നതുകൊണ്ട് ഏതെങ്കിലും തരത്തിൽ പണം ചെലവാക്കുന്നതിന് കോർപ്പറേഷൻ നിർബന്ധമാകുന്ന സാഹചര്യമാണ് ഇതുകൊണ്ട് ഉണ്ടാകുന്നത് . മൂന്നാംഘട്ട പദ്ധതി വിഹിതത്തിൽ അധികമായി ലഭിച്ച തുകയുടെ 25 ശതമാനം പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് അനുവദിക്കണമെന്നും ഇക്കാര്യം മേയർ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു