തൃപ്പൂണിത്തുറ: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഫോറസ്ട്രിയുമായി ചേർന്ന് നടപ്പിലാക്കുന്ന നേഴ്സറിയുടെ ഉദ്ഘാടനം തുരുത്തിക്കര ടെക്നിക്കൽ സ്ക്കൂളിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ബിനി ഷാജി,ലിജോ ജോർജ്, കെ.പി മധുസൂദനൻ,തൊഴിലുറപ്പ് പദ്ധതി എ.ഇ ബേബി സി.എ, സോഷ്യൽ ഫോറസ്ട്രി ഓഫീസർ പ്രദീപ് ആർ,സ്ക്കൂൾ സൂപ്രണ്ട് സുരേഷ് ബാബു ഇ.എം, പി.എ തങ്കച്ചൻ,വിജയൻ പൈങ്ങാലിൽ, അന്നമ്മ മത്തായി,ആലീസ് കുര്യൻ എന്നിവർ സംബന്ധിച്ചു. ഫലവൃക്ഷ തൈകൾ ഉത്പാദിപ്പിച്ച് പരിപാലിച്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.