sne
സ്നേഹാലയ പെരുമ്പാവൂരും മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷനും സംയുക്തമായി നടത്തിയ കേശദാന ക്യാമ്പ് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : സ്നേഹാലയ പെരുമ്പാവൂരും മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കേശദാന ക്യാമ്പ് ശ്രദ്ധേയമായി. ഫാസ് മിനി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ നിരവധിപേർ കാൻസർ രോഗികൾക്കായി കേശദാനം നടത്തി. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ അദ്ധ്യക്ഷനായിരുന്നു. 15 വർഷത്തോളമായി ഇരുവൃക്കകളും തകരാറിലായി ചികിത്സയിലിരിക്കുന്ന കൂവപ്പടി സ്വദേശിനി ജമിനി ജോയിക്ക് എം.എൽ.എ ചികിത്സാസഹായം കൈമാറി. ജമിനിയുടെ മുടിയും ദാനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, സിനിമ സീരിയൽ താരങ്ങളായ ബിജോയ് വറുഗീസ്, ബിജു പെരുമ്പാവൂർ, കൗൺസിലർ ബിജു ജോൺ ജേക്കബ്, അനീഷ് കൊച്ചി, ഡീക്കൺ ടോണി മേതല എന്നിവർ സംസാരിച്ചു. 14പേർ മുടി ദാനം ചെയ്തു. മിറാക്കിൾ അസോസിയേഷൻ ഭാരവാഹികൾക്ക് മെമന്റായും മുടി ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റും മെഡലുകളും നൽകി.