തൃപ്പൂണിത്തുറ:കനിവ് പാലിയേറ്റീവ് തൃപ്പൂണിത്തുറ വെസ്റ്റ് യൂണിറ്റിന് കൊച്ചിൻ ഷിപ്പ് യാർഡ് സി.എസ്.ആർ ഫണ്ടിൽ നിന്നും നൽകിയ പാലിയേറ്റീവ് വാൻ മുനിസിപ്പൽ ചെയർപേഴ്സൺ രമാ സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്തു. രോഗികൾക്കും, ഹോസ്പിറ്റൽ ആവശ്യങ്ങൾക്കും ഫിസിയോ തെറാപ്പി സെൻ്ററിൽ പോകുന്നതിനു വേണ്ടിയും രാവിലെ 7 മുതൽ വൈകിട്ട് 7 വരെയും അല്ലാത്ത സമയങ്ങളിൽ മുൻകൂർ ബുക്കിംഗിലൂടെയും വാനിന്റെ സേവനം ലഭ്യമാകും.