കാലടി: ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനന് ജന്മനാടായ കാഞ്ഞൂർ പാറപ്പുറത്ത് കർഷകസംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. സ്വീകരണ സമ്മേളനം കർഷകസംഘം അങ്കമാലി ഏരിയാ സെക്രട്ടറി ജീമോൻ കുര്യൻ ഉദ്ഘാടനം ചെയ്തു. പി.ആർ. വിജയൻ അദ്ധ്യക്ഷനായി. സി.കെ. സലിംകുമാർ, ടി.ഐ. ശശി, കെ.പി. ബിനോയി, പി. അശോകൻ, എം.ജി. ഗോപിനാഥ്, എം.ബി. ശശിധരൻ, പി.ബി. അലി, ഡോ. ഡെന്നി ദേവസ്സിക്കുട്ടി, എ. സുമകുമാരി എന്നിവർ സംസാരിച്ചു.