തൃപ്പൂണിത്തുറ:ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്റ്റാച്ച്യു ജംഗ്ഷനിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വിനോദ് ദേശീയ പതാക ഉയർത്തി. കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു,ഡി.സി.സി സെക്രട്ടറിമാരായ രാജു പി.നായർ, ആർ. വേണുഗോപാൽ,ബ്ലോക്ക് ഭാരവാഹികളായ ടി.രാജീവ്, ഡി.അർജുനൻ, ഇ.എസ്. സന്ദീപ്, കൗൺസിലർ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കോൺഗ്രസ് 39-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തി. ആശാമേനോൻ, സന്തോഷ് എസ്.പി, കണ്ണൻ സി., ശിവദാസൻ കെ, ശിവകുമാർ പി.ആർ, നന്ദകുമാർ എം.ആർ. എന്നിവർ സംസാരിച്ചു.

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു മേക്കര ആർ.സി.സി യിൽ പ്രസിഡന്റ്‌ എം. എക്സ്. ഫ്രാൻസിസ് ദേശീയ പതാക ഉയർത്തി. അംഗങ്ങൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. വി.പി. വിദ്യാധരൻ,എം.കെ. സന്തോഷ്‌.എം.സി. ഭാസ്കരൻ,ടി. ജയദേവൻ,ഷിബു വക്കച്ചൻ എന്നിവർ സംസാരിച്ചു. തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ഉദയംപേരൂർ കൊച്ചുപള്ളി ജംഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ബാരിഷ് വിശ്വനാഥ്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി.സി ബിനേഷ്,രാജ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.