പെരുമ്പാവൂർ: നെല്ലിമോളം മമത ആർട്സ് സൊസൈറ്റി മുപ്പതാംവാർഷിക ആഘോഷത്തിന് മുന്നോടിയായി പുനഃസമാഗമം നടത്തി. ഒരുവർഷംനീളുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി നാടകക്യാമ്പ്, അന്യംനിന്നുപോകുന്ന കലകളുടെ അവതരണം, ബോധവത്കരണ പരിപാടികൾ, സ്ത്രീശാക്തീകരണ പരിപാടികൾ, വടംവലി മത്സരം, നാടകാവതരണങ്ങൾ, പാട്ടരങ്ങ് തുടങ്ങിയവ സംഘടിപ്പിക്കും. 2023 ഏപ്രിലിൽ ആഘോഷം സമാപിക്കും. പരിപാടിയുടെ വിജയത്തിന് ഒൻപതംഗ താത്കാലിക കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ജയൻ, പി.എസ്. സുഭാഷ്, എബി ജോസഫ്, എം.എസ്. ശ്രീജേഷ്, എം.ജി. സുഭാഷ്, കെ.ജി. രഞ്ജിത്കുമാർ, എം.കെ. സുധൻ, നവീൻ കർത്ത, കെ.ടി. ചന്ദ്രൻ, പി.സി. ശിവരാജ്, ടി.എ. രാജു, എം.എ. രതീഷ്, ജോബി ജോസഫ്, രഞ്ജുകുമാർ എന്നിവർ പങ്കെടുത്തു.