കൊച്ചി : സമൂഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന സംവിധാനങ്ങളിലും ഭരണകേന്ദ്രങ്ങളിലും ദളിത് സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ടി.കെ.സി. വടുതല ജന്മശതാബ്ദി ആഘോഷസമിതി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. പത്രപ്രവർത്തകനും കൈരളി സീനിയർ ന്യൂസ് എഡിറ്ററുമായ കെ .രാജേന്ദ്രന്റെ 'ടിവിയിൽ എന്തുകൊണ്ട് കാളി ചോതി കുറുപ്പന്മാർ ഇല്ല' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നത്. ഡോ. സെബാസ്റ്റ്യൻ പോൾ, എൻ.എം. പിയേഴ്‌സൺ , കെ .എം. സലിംകുമാർ, ധന്യ രാമൻ, കെ .അജിത്, ഷാജി ജോർജ് പ്രണത, ചന്ദ്രഹാസൻ വടുതല, ഡോ. പി . എസ് രഘുത്തമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൃതിയുടെ ഓഡിയോ വീഡിയോ പതിപ്പുകളും ഇറക്കുന്നതിന് ശ്രമിക്കുമെന്ന് മോഡറേറ്ററായിരുന്ന കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു.